മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷ പദ്ധതി 2026

മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷ പദ്ധതി 2026 – സ്ത്രീകൾക്ക് മാസം ₹1000 പെൻഷൻ!


35-60 വയസ്സുള്ള സ്ത്രീകൾക്ക് ഇനി മാസം ₹1000 – ഈ അവസരം നഷ്ടപ്പെടുത്തരുത്!

കേരളത്തിലെ ദരിദ്രരായ സ്ത്രീകൾക്ക് ഒരു വലിയ ആശ്വാസം! മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷ പദ്ധതി പ്രകാരം 35 മുതൽ 60 വയസ്സ് വരെ പ്രായമുള്ള, മഞ്ഞ / പിങ്ക് റേഷൻ കാർഡ് ഉള്ള, ഇതര പെൻഷൻ ആനുകൂല്യം ലഭിക്കാത്ത സ്ത്രീകൾക്ക് മാസം ₹1000 ധനസഹായം ലഭിക്കും!

SC/ST വിഭാഗത്തിലെ ആയിരക്കണക്കിന് സ്ത്രീകൾ ഈ ആനുകൂല്യത്തിന് അർഹരാണ്. എന്നാൽ ഓൺലൈൻ അപേക്ഷ ചെയ്യുന്നതിൽ ഉള്ള ബുദ്ധിമുട്ട് കാരണം പലർക്കും ഇത് ലഭിക്കാതെ പോകുന്നു. നമുക്കായ് ഈ അപേക്ഷ സൗജന്യമായി ചെയ്‌തുതരാം!


📌 പദ്ധതിയുടെ വിശദാംശങ്ങൾ

വിവരംവിശദീകരണം
പദ്ധതിയുടെ പേര്മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷ പദ്ധതി
നടപ്പാക്കുന്നത്Kerala LSG Department – KSMART
ധനസഹായ തുക₹1000 / മാസം
തുക ലഭിക്കുന്ന രീതിനേരിട്ട് Bank Account-ൽ DBT വഴി
അപേക്ഷ സൈറ്റ്ksmart.lsgkerala.gov.in
ലക്ഷ്യംമറ്റ് ക്ഷേമ പദ്ധതികളിൽ ഉൾപ്പെടാത്ത സ്ത്രീകൾക്ക് സഹായം

✅ ആർക്ക് അർഹതയുണ്ട്?

1. പ്രായം: 35 – 60 വയസ്സ് (Trans Women ഉൾപ്പെടെ)

2. കേരളത്തിൽ സ്ഥിരതാമസക്കാർ ആയിരിക്കണം

3. റേഷൻ കാർഡ്:

  • 🟡 മഞ്ഞ കാർഡ് (Antyodaya Anna Yojana – AAY)
  • 🩷 പിങ്ക് കാർഡ് (Priority Household – PHH)

4. ഇനിപ്പറയുന്ന പെൻഷനുകൾ ഒന്നും ലഭിക്കരുത്:

  • വിധവ പെൻഷൻ
  • അവിവാഹിത പെൻഷൻ
  • വികലാംഗ പെൻഷൻ
  • EPF / Family പെൻഷൻ
  • കേന്ദ്ര / സംസ്ഥാന സർക്കാർ പെൻഷൻ

5. ഇനിപ്പറയുന്നവർ അർഹരല്ല:

  • കേന്ദ്ര / സംസ്ഥാന സർക്കാർ ജോലിക്കാർ
  • PSU / University ജോലിക്കാർ (സ്ഥിര / കരാർ)

📝 Step by Step അപേക്ഷ രീതി

Step 1 – KSMART സൈറ്റ് തുറക്കുക

👉 ksmart.lsgkerala.gov.in open ചെയ്യുക

Step 2 – Login / Register ചെയ്യുക

  • Account ഉള്ളവർ: Mobile Number നൽകി Login ചെയ്യുക → OTP Verify ചെയ്യുക
  • Account ഇല്ലാത്തവർ: മുകളിൽ Register → Citizen Registration ക്ലിക്ക് ചെയ്ത് പുതിയ Account ഉണ്ടാക്കുക

Step 3 – Sthree Suraksha Scheme തിരഞ്ഞെടുക്കുക

Login ചെയ്‌ത ശേഷം Apply → Sthree Suraksha Scheme ക്ലിക്ക് ചെയ്യുക

Step 4 – Aadhaar Verify ചെയ്യുക

  • സ്ഥിര താമസമുള്ള തദ്ദേശ സ്ഥാപനം തിരഞ്ഞെടുക്കുക
  • Aadhaar Number കൃത്യമായി നൽകുക
  • Validate ക്ലിക്ക് ചെയ്യുക → Aadhaar Consent Accept ചെയ്യുക

Step 5 – Ration Card വിവരങ്ങൾ

Aadhaar verify ആയ ശേഷം Ration Card വിവരങ്ങൾ Screen-ൽ കാണും. വിവരങ്ങൾ ശരിയാണ് എങ്കിൽ Proceed ക്ലിക്ക് ചെയ്യുക.

Step 6 – Personal Details നൽകുക

  • Address, Mobile Number നൽകി Proceed

Step 7 – തൊഴിൽ വിവരങ്ങൾ

  • നിലവിലെ തൊഴിൽ സ്ഥിതി നൽകുക → Proceed

Step 8 – Bank Account Details

  • Account Number, IFSC Code നൽകുക → Proceed
  • ⚠️ Aadhaar Linked Bank Account ആണെങ്കിൽ DBT വേഗത്തിൽ ലഭിക്കും

Step 9 – Documents Upload ചെയ്യുക

  • പ്രായം തെളിയിക്കുന്ന രേഖ (Birth Certificate / SSLC)
  • Photo Upload ചെയ്യുക

Step 10 – Submit ചെയ്യുക

  • Eligibility Details നൽകി Submit ക്ലിക്ക് ചെയ്യുക
  • OTP Verification ചെയ്യുക
  • Acknowledgment ലഭിക്കും – ഇത് Save ചെയ്‌തുവയ്ക്കുക!

📄 ആവശ്യമായ രേഖകൾ

  • ✅ Aadhaar Card
  • ✅ റേഷൻ കാർഡ് (മഞ്ഞ / പിങ്ക്)
  • ✅ ജനന സർട്ടിഫിക്കറ്റ് / SSLC (പ്രായം തെളിയിക്കാൻ)
  • ✅ Bank Passbook / Account Details
  • ✅ Passport Size Photo
  • ✅ Kerala Residence Proof

💰 തുക എങ്ങനെ ലഭിക്കും?

  1. അപേക്ഷ Submit ചെയ്‌ത ശേഷം തദ്ദേശ സ്ഥാപനം Verification നടത്തും
  2. Verify ആയ ശേഷം Kerala Social Security Pension Company വഴി
  3. DBT (Direct Benefit Transfer) രീതിയിൽ നേരിട്ട് Bank Account-ൽ ₹1000 ലഭിക്കും
  4. 60 വയസ്സ് ആകുന്ന ദിവസം ആനുകൂല്യം നിലയ്ക്കും

അപേക്ഷിക്കേണ്ട വിധം, ആവശ്യമായ രേഖകൾ, വരുമാന പരിധി എന്നിവയെക്കുറിച്ച് നിങ്ങൾക്ക് സംശയമുണ്ടോ? നിങ്ങളെ സഹായിക്കാൻ നമുക്കായ് (Namukkai) ടീം സന്നദ്ധരാണ്.

💬 ഞങ്ങളുടെ സഹായം തേടാം – Click Here
Share and Help

Leave a Comment

Your email address will not be published. Required fields are marked *

×
Scroll to Top