കേരള ഹയർ എജുക്കേഷൻ സ്കോളർഷിപ്പ് 2025-26
ബിരുദപഠനത്തിന് ഉന്നതവിദ്യാഭ്യാസ കൗൺസിൽ സ്കോളർഷിപ്പ്: അപേക്ഷകൾ ക്ഷണിച്ചു
കേരളത്തിലെ സർക്കാർ/എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ 2025-26 അധ്യയന വർഷത്തിൽ ഒന്നാം വർഷ ബിരുദത്തിന് (Degree/FYUGP) ചേർന്ന വിദ്യാർത്ഥികൾക്ക് സംസ്ഥാന ഹയർ എജുക്കേഷൻ കൗൺസിൽ നൽകുന്ന സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.
സ്കോളർഷിപ്പ് തുക എത്ര? ഈ പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ബിരുദ പഠനകാലത്ത് താഴെ പറയുന്ന തുകകൾ ലഭിക്കും:
- ഒന്നാം വർഷം: ₹12,000
- രണ്ടാം വർഷം: ₹18,000
- മൂന്നാം വർഷം: ₹24,000
- നാലാം വർഷം (FYUGP): ₹40,000
- പി.ജി പഠനം: ബിരുദത്തിന് ശേഷം പി.ജി തുടരുന്നവർക്ക് ആദ്യ വർഷം ₹40,000-ഉം രണ്ടാം വർഷം ₹60,000-ഉം ലഭിക്കും.
യോഗ്യതകൾ:
- കേരളത്തിലെ ഗവൺമെന്റ്/എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലോ, IHRD അപ്ലൈഡ് സയൻസ് കോളേജുകളിലോ പഠിക്കുന്നവരായിരിക്കണം.
- സയൻസ്, സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം.
- മിനിമം മാർക്ക്:
- SC/ST: എല്ലാ വിഷയങ്ങൾക്കും പാസ് മാർക്ക് (SC സയൻസിന് 55%, ബിസിനസ് 60%).
- OBC/BPL: സയൻസ് (60%), ഹ്യുമാനിറ്റീസ് (55%), ബിസിനസ് (65%).
- General: സയൻസ് & ബിസിനസ് (75%), ഹ്യുമാനിറ്റീസ് (60%).
അപേക്ഷിക്കേണ്ട വിധം: താല്പര്യമുള്ള വിദ്യാർത്ഥികൾ scholarship.kshec.kerala.gov.in എന്ന ഔദ്യോഗിക പോർട്ടൽ വഴി ഫെബ്രുവരി 28-നകം ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും മാർക്ക് ലിസ്റ്റ് ഉൾപ്പെടെയുള്ള രേഖകളും മാർച്ച് 10-നകം പഠിക്കുന്ന കോളേജ് ഓഫീസിൽ ഏൽപ്പിക്കേണ്ടതാണ്.
അപേക്ഷിക്കേണ്ട വിധം, ആവശ്യമായ രേഖകൾ, വരുമാന പരിധി എന്നിവയെക്കുറിച്ച് നിങ്ങൾക്ക് സംശയമുണ്ടോ? നിങ്ങളെ സഹായിക്കാൻ നമുക്കായ് (Namukkai) ടീം സന്നദ്ധരാണ്.
💬 ഞങ്ങളുടെ സഹായം തേടാം – Click Here


